1. മുട്ടത്തോടും
തേയിലച്ചണ്ടിയും ചെങ്കല്മണ്ണും ചേര്ത്ത് റോസാച്ചെടിയുടെ തടത്തില്‍ ഇട്ടാല്‍ അഴകും നല്ല വലിപ്പവുമുള്ള ധാരാളം റോസാപ്പൂക്കള്‍ ഉണ്ടാകും.
2. അതിരാവിലെ ചീരയൊഴികെയുള്ള പച്ചക്കറികളുടെ ഇലകള്‍ നനച്ച് കരിമണ്ണ് വിതറിയാല്‍ പുഴു-കീടശല്യം ഗണ്യമായി കുറയും.
4. ചുവന്ന ഉള്ളി, വെളുത്തുള്ളി തൊലി വളമായി ഉപയോഗിച്ചാല് നല്ലൊരു കൃമിനാശിനിയാണ്
5. തറയില്‍ വളര്ത്തുന്ന റോസിന് ചുറ്റും ഉമിചേര്ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്പ്പം നിലനിര്ത്തും
6. കറിവേപ്പിലയുടെ
ചുവട്ടില്‍ ഓട്ടിന്‍കഷണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്ത്ത മിശ്രിതം ഇട്ട് കൊടുത്താല്‍ കറിവേപ്പില തഴച്ച് വളരും
7റോസിന്റെ തണ്ടുകളില്‍ ശല്ക്ക കീടങ്ങളുടെ ഉപദ്രവത്തിന് കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തണ്ടില്‍ തേക്കണം
8. റോസ് വളര്ത്തുന്ന പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടികളില്‍ അല്പം കടുകുപൊടി വിതറിയശേഷം തണുത്തവെള്ളം ഒഴിക്കണം
9.മുളക് ചെടി പൂവിടുന്ന സമയത്ത് അല്പം ശര്ക്കര കലര്ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ പൂവെല്ലാം കായായി ധാരാളം പച്ചമുളക് കിട്ടും
No comments:
Post a Comment
Note: only a member of this blog may post a comment.