Sunday, 24 August 2014

അടുക്കള

അടുക്കള കാര്യം
കേട്ടറിഞ്ഞ ഏതാനും അറിവുകൾ ഇവിടെ ചേർത്തു കൊള്ളുന്നു

 കറകൾ-ബ്ലീച്ചിംഗ് പൌഡർ കലക്കിയ വെള്ളത്തിൽ പാത്രങ്ങൾ അല്പസമയം മുക്കി വച്ചതിനു                   ശേഷം ഡിറ്റ്ർ ജെന്റ് ഉപയോഗിച്ച് കഴുകുക

സോപ്പിൽ ജലാംശം നിൽക്കാതിരിക്കാൻ സോപ്പ് ട്രേയുടെ അടിയിൽ   സ്പോഞ്ച് വച്ചാൽ മതി
എണ്ണമയം - അൽപ്പം വിനാകിരി   ഉപയോകിച്ചു പാത്രങ്ങൾ കഴുകുക
ഗ്ലാസ്‌ പാത്രങ്ങൾ -അൽപ്പം നീലം ചേർത്ത് കഴുകിയതിനു ശേഷം ചൂട് വെള്ളത്തിലും കഴുകുക
പിച്ചള പാത്രങ്ങൾ-പുളിയും  ഉപ്പുപൊടിയും ചേർത്ത്തേക്കുക
പാത്രകറകൾ -ഉപ്പുപൊടി വിതറിയ  പാത്രങ്ങൾ കുറെ സമയം വച്ചതിനു ശേഷം കഴുകുക
ക്രോക്കറി  പാത്രങ്ങൾ- നാരങ്ങ നീരും ഉപ്പും  ചേർത്തുതേച്ചതിനു ശേഷം കഴുകുക
സ്റ്റീൽ  പാത്രങ്ങൾ- തുണി വിനാകിരിയിൽ മുക്കി തുടക്കുക
ചെമ്പ്  പാത്രങ്ങൾ- ഉപ്പുപൊടിയിൽ മുക്കിയ നാരങ്ങാമുറി കൊണ്ട് തേയ്ക്കുക
കെറ്റിൽ കറ- 4 ടീ സ്പൂണ്‍ വിനാകിരി അര ടീസ്പൂണ്‍ ഉപ്പ് എന്നിവ ഒരു ഗ്ലാസ്‌ വെള്ളത്തിൽ ചേർത്തു തിളപ്പിക്കുക

കമ്പ്യുട്ടർ

 നിങളുടെ കമ്പ്യുട്ടറിൽ രൂപയുടെ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുന്ന വിധം 
താഴെ കാണുന്ന  വെബ്സൈറ്റിൽ നിന്നും 

 http://finance.kar.nic.in/others/rupee.htm

ഫോണ്ട്  ഡൌണ്‍ലോഡ് ചെയ്യുക. റൈറ്റ്  ക്ലിക്ക് ചെയ്തു copy ക്ലിക്ക് ചെയ്യുക
വിൻഡോസ്‌  ഫോൾഡർ ഓപ്പണ്‍ ചെയ്യുക. 
ഫോണ്ട് ഫോൾഡർ ഓപ്പണ്‍ ചെയ്യുക.
റൈറ്റ് ക്ലിക്ക് ചെയ്തു Paste ക്ലിക്ക് ചെയ്യുക.ഫോൾഡർ ക്ലോസ് ചെയ്യുക 
മൈക്രോസോഫ്ട്‌  വേർഡ്‌ അല്ലെങ്കിൽ Excel ഫയൽ തുറന്ന് മുകൾ ബാറിൽ ഫോണ്ട് കോളത്തിൽ Rupee Foradian  സെലക്ട്‌ ചെയ്തു വേർഡ് അല്ലെങ്കിൽ Excel ഫയലിൽ മൗസ് ക്ലിക്ക് ചെയ്ത് കീ ബോർഡിലെ Tab കീ യുടെ മുകളിലെ കീ അമർത്തി രൂപയുടെ ഫോണ്ട് ഫയലിൽ ചേർക്കാവുന്നതാണ്